#സ്വവർഗാനുരാഗത്തിന്_നിയമപരിരക്ഷ !
By MM Akbar
ലേഖനം -01
സ്വവർഗരതിയെ കുറ്റകൃത്യമായിക്കാണുന്ന ഇന്ത്യൻ ശിക്ഷാനിയമം 377 ആം വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന 2018 സെപ്റ്റംബർ ആറാം തിയതിയിലെ സുപ്രീം കോടതിവിധിയോടനുബന്ധിച്ച ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. സ്വർഗാനുരാഗികൾക്ക് നിയമപരിരക്ഷ നൽകുന്ന ഇരുപത്തിയാറാമത്തെ രാജ്യമായ ഇന്ത്യ മനുഷ്യാവകാശസംരക്ഷണരംഗത്ത് വലിയൊരു കുതിച്ചുചാട്ടമാണ് നടത്തിയിരിക്കുന്നത് എന്നാണ് വാദിക്കപ്പെടുന്നത്. പുതിയ ഇന്ത്യയുടെ സ്വാതന്ത്ര്യദിനമാണ് സെപ്റ്റംബർ ആറ് എന്ന് പോലും പറയുന്നവരുണ്ട്. സ്വവർഗാനുരാഗത്തെ കുറ്റകൃത്യമായിക്കാണുന്ന ബാക്കി എഴുപത്തിരണ്ട് രാഷ്ട്രങ്ങൾക്കും ഇന്ത്യ മാതൃകയാണെന്നാണ് 'ഇന്റർനാഷണൽ ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്‍ജിൻഡർ ആൻഡ് ഇന്റർ സെക്സ് അസോസിയേഷൻ'. (INGA) അഭിപ്രായപ്പെട്ടിരിക്കുന്നത്. തങ്ങളുടെ വിധിക്ക് ഉപോൽബലകമായ കാര്യങ്ങൾ വിശദമായിത്തന്നെ 493 പുറങ്ങളിലായി ഉന്നത നിയമപീഠത്തിലെ ന്യായാധിപന്മാർ വിശദീകരിച്ചിട്ടുണ്ട്.1861 മുതല്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ ഭാഗമായി തുടര്‍ന്നുപോരുകയും സ്വാതന്ത്ര്യം ലഭിച്ച ശേഷം അറുപത്തിരണ്ട് ആണ്ടുകള്‍ നിരാക്ഷേപം നിലനില്‍ക്കുകയും ചെയ്ത 377 ആം വകുപ്പിലെ സ്വവർഗരതിയെ കുറ്റകൃത്യമായിക്കാണുന്ന ഭാഗം ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന പൗരാവകാശങ്ങളെ കുറിക്കുന്ന 21, 14, 15, 19 വകുപ്പുകള്‍ക്ക് എതിരാണെന്നാണ് വിധിന്യായത്തിന്റെ ചുരുക്കം. ഇന്ത്യൻ ഭരണഘടന വകുപ്പുകൾ കടം കൊണ്ടിട്ടുള്ള ഒട്ടു മിക്ക രാജ്യങ്ങളും സ്വവർഗാനുരാഗത്തെ നിയമവിധേയമാക്കിയ സാഹചര്യത്തിൽ നമ്മുടെ ഭരണഘടനയുടെ വരുതിയിൽ നിന്ന് കൊണ്ട് അതിനെ കുറ്റകൃത്യമായി കാണാൻ കഴിയില്ലെന്ന വാദത്തിൽ കഴമ്പുണ്ട്. എന്നാൽ അത് പ്രകൃതിപരവും ജനിതകവും ആയതുകൊണ്ട് തന്നെ മനുഷ്യാവാകാശമാണെന്ന് പറഞ്ഞുകൊണ്ടാണ് പ്രസ്തുത വിധിന്യായമെന്നതിനാൽ അങ്ങനെയല്ലെന്ന് വിശ്വസിക്കുന്നവർക്ക് അത് പറയാനും തങ്ങളുടെ വാദങ്ങൾ സമര്ഥിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. ആ സ്വാതന്ത്യം ഉപയോഗപ്പെടുത്താതിരിക്കുന്നത് സ്വന്തം നാടിനോടും നാട്ടുകാരോടും ചെയ്യുന്ന വലിയ പാതകമായിരിക്കും എന്നതിനാലാണ് ഈ മറുകുറിപ്പ്.
സ്വവർഗരതി നിയമവിധേയമാക്കിയ നടപടിയെ വിമർശിക്കുന്നവർ ചെയ്യുന്നത് ശരിയല്ലെന്ന് അഭിപ്രായപ്പെടുന്നവർ രണ്ട് പക്ഷക്കാരാണ്.
ഒന്നാമത്തെ പക്ഷക്കാർ, കോടതിവിധി ശരിയല്ലെന്ന് പറയുന്നവർ യഥാര്‍ഥത്തില്‍ മനുഷ്യാവകാശത്തെക്കുറിച്ച പ്രതിലോമകരമായ കാഴ്ചപ്പാടുകള്‍ പുലര്‍ത്തുന്നവരാണെന്നും വിക്‌ടോറിയന്‍കാല സദാചാരസങ്കല്‍പ്പങ്ങളില്‍ കഴിയുന്നതുകൊണ്ടാണ് അവര്‍ക്ക് ലൈംഗികന്യൂനപക്ഷങ്ങളുടെ പ്രയാസങ്ങള്‍ മനസ്സിലാക്കാന്‍ കഴിയാത്തതെന്നും വാദിക്കുന്നവരാണ്.
തീവ്രസ്വവര്‍ഗാനുരാഗീപക്ഷക്കാരായ ഇവരുടെ വാദങ്ങളെയാണ് നാം പരിശോധിക്കാൻ പോകുന്നത്. ഒരു ജനാധിപത്യരാഷ്ട്രത്തില്‍ സ്വകാര്യമായി സ്വവര്‍ഗരതിയിലേര്‍പ്പെടുന്നവര്‍ക്ക് നിയമപരിരക്ഷ നല്‍കുന്നതുകൊണ്ട് എന്താണ് കുഴപ്പമെന്നും ഇന്ത്യയിലെ സാമൂഹികനിയമങ്ങളെന്നും മതപരമായ ചട്ടക്കൂടുകള്‍ പാലിച്ചുകൊണ്ടല്ല നിലനില്‍ക്കുന്നത് എന്നത് പോലെ തന്നെ ഇത്തരം ഒരു നിയമപരിരക്ഷ മതവിശ്വാസികളെ ഒരര്‍ഥത്തിലും പ്രതികൂലമായി ബാധിക്കുകയില്ലെന്നതിനാല്‍ ധാര്‍മ്മികമായി ജീവിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ അങ്ങനെ ജീവിച്ചാല്‍ പോരെയെന്നും ചോദിക്കുന്നവരാണ് രണ്ടാമത്തെ പക്ഷം. വ്യക്തിജീവിതത്തിലെ വിശുദ്ധിയെ ഈ നിയമനിര്‍മാണം ഒരര്‍ഥത്തിലും പ്രതികൂലമായി ബാധിക്കുകയില്ലെന്ന കണക്കുകൂട്ടലിൽ നിന്നാണ് ഈ പക്ഷം ഉണ്ടാവുന്നത് തന്നെ. മതവിശ്വാസികളും ദൈവവിശ്വാസികളുമെല്ലാം ഈ പക്ഷത്തുണ്ട്. സ്വവർഗാനുരാഗികൾ എൽ.ജി.ബി.ടി അവകാശങ്ങൾക്ക് എന്ന പേരിൽ ലോകവ്യാപകമായിത്തന്നെ സംഘടിപ്പിക്കുന്ന കാമ്പയിനുകളുടെ രാഷ്ട്രീയത്തെക്കുറിച്ച് ഒന്നുമറിയാത്ത നിഷ്കളങ്കരോ പാശ്ചാത്യൻ പച്ചസംഘങ്ങളുടെ മസ്തിഷ്കപ്രക്ഷാളനത്തിന് വിധേയമായവരോ ആണ് ഈ പക്ഷത്തുള്ളവരെന്ന യാഥാർഥ്യം അവർക്ക് പോലും മനസ്സിലാകുന്നില്ലെന്നതാണ് സത്യം.
സ്വവര്‍ഗരതി നിയമവിരുദ്ധവും ജീവപര്യന്തം വരെ ലഭിക്കുന്ന കുറ്റകൃത്യവുമാണെന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377ാം വകുപ്പ് നീക്കംചെയ്യുന്നതിനു വേണ്ടിയുള്ള നിയമയുദ്ധത്തിന്റെ ഉല്‍പത്തിയേയും ഗതിവിഗതികളേയും കുറിച്ച് മനസ്സിലാക്കിയാല്‍ മാത്രമേ ഈ നിയമയുദ്ധത്തിന്റെ രാഷ്ട്രീയവും പുതിയ നിയമനിർമ്മാണം വഴി ഉണ്ടാകുവാന്‍ പോകുന്ന സാമൂഹ്യവിപത്തിന്റെ ആഴവും അറിയാൻ കഴിയൂ.. പാശ്ചാത്യന്‍ സ്വവര്‍ഗാനുരാഗീസംഘങ്ങളുടെ പാത പിന്തുടര്‍ന്നുകൊണ്ട് ഇന്ത്യയെ ലൈംഗികവൈകൃതങ്ങളുടെ കൂത്തരങ്ങാക്കി തീര്‍ക്കുവാനുള്ള ഗൂഡാലോചന തന്നെയാണ് പ്രസ്തുത നിയമയു ദ്ധത്തിനു പിന്നിലെ ചരടുവലികള്‍ സൂക്ഷ്മനിരീക്ഷണത്തിന് വിധേയമാക്കിയാല്‍ കാണാന്‍ കഴിയുക. നിരവധി അമേരിക്കന്‍ ഫണ്ടിംഗ് ഏജന്‍സികളുടേയും കോര്‍പ്പറേറ്റ്ഭീമന്‍മാരുടേയും സാമ്പത്തികസഹായം വഴി നിലനില്‍ക്കുന്ന നാസ് ഫൗണ്ടേഷന്‍ എന്ന ഗവണ്‍മെന്റിതര സംഘടനയാണ് (NGO) ഈ നിയമയുദ്ധത്തിനു പിന്നിലെ പ്രധാനിയെന്ന വസ്തുത തന്നെ അതിന്റെ 'ആത്മാര്‍ഥത'യെ പറ്റി മനസ്സിലാക്കുവാനാകുന്ന നല്ലൊരു വഴികാട്ടിയാണ്. എയിഡ്‌സ് ബോധവല്‍ക്കരണത്തിന്റേയും പുനരധിവാസത്തിന്റേയും മറവില്‍ സ്വവര്‍ഗാനുരാഗത്തെ മാന്യവല്‍ക്കരിക്കുന്നതിനും അതിനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതിനും ശ്രമിച്ചുകൊണ്ടിരിക്കുന്ന അമേരിക്കന്‍ മനുഷ്യാവകാശസംഘടനകളുടെ പാത തന്നെയാണ് നാസ് ഫൗണ്ടേഷനും പിന്തുടരുന്നത്. ഇന്ത്യയെ സ്വവര്‍ഗരതി അടക്കമുള്ള സകല ലൈംഗികപരീക്ഷണങ്ങളും നടത്താന്‍ പറ്റിയ പ്രദേശമാക്കിത്തീര്‍ക്കുക എന്ന അജണ്ടയുടെ ഒന്നാംഘട്ടമായി വേണം ഐ പി സി 377ാം വകുപ്പിനെതിരെയുള്ള സമരത്തെ മനസ്സിലാക്കുവാന്‍. ആ ഘട്ടം വിജയകരമായിതത്തീർന്നു കഴിഞ്ഞു. ഏതു കുളിമുറിയില്‍ വെച്ചും എപ്പോഴും ഏതുരൂപത്തിലും ആസ്വദിക്കാവുന്ന ഒരു ചരക്കായിത്തത്തീർന്നിരിക്കുകയാണ് ഇപ്പോൾ ലൈംഗികത. നഗ്നരും അര്‍ദ്ധനഗ്നരും വസ്ത്രം ഉടുത്തവരും ഉടുത്തതെന്നു വരുത്തിത്തീര്‍ക്കുന്നവരുമടങ്ങുന്ന സ്വവര്‍ഗപ്രണയി-പ്രണയിനി-ഉഭയവര്‍ഗ്ഗലൈംഗിക-അപരലിംഗക്കാരുടെ ആള്‍ക്കൂട്ടം നടത്തുന്ന 'സാംസ്‌കാരിക' പ്രകടനങ്ങളായ 'അഭിമാനപരേഡു'കള്‍ നമ്മുടെ നഗരത്തിലും ജില്ലാകേന്ദ്രങ്ങളിലുമെല്ലാം ഇനി അരങ്ങേറാൻ തുടങ്ങും. 'നമ്മുടെ മക്കളെ രക്ഷിക്കുക' എന്ന ബാനറുമായി കുടുംബാംഗങ്ങള്‍ ഒരുമിച്ചു പ്രകടനം നടത്തിയ ന്യൂയോര്‍ക്കിലെ രക്ഷിതാക്കളുടെ ഗതിയായിത്തീരും ഇന്ത്യയിലെ മാതാപിതാക്കള്‍ക്കും. സ്വവര്‍ഗാനുരാഗത്തിനുള്ള നിയമപരിരക്ഷ ഒരു വൈയക്തികാവകാശത്തിന്റെ പ്രശ്‌നമല്ല, പ്രത്യുത ഒരു സാമൂഹ്യദുരന്തത്തിന്റെ തുടക്കമാണെന്ന് പറയുവാനുള്ള കാരണമതാണ്.
ഐ പി സി 377ാം വകുപ്പിന്റെ വെളിച്ചത്തില്‍ ഈയടുത്തകാലത്തൊന്നും തന്നെ ഒരു സ്വവര്‍ഗരതിക്കാരനും ശിക്ഷിക്കപ്പെട്ടിട്ടില്ലന്ന വസ്തുത പ്രസ്തുത വകുപ്പിനെതിരെ നിയമയുദ്ധം നടത്തുന്നവര്‍പോലും സമ്മതിക്കുന്നതാണ്. പിന്നെയെന്തിനാണ് സ്വവര്‍ഗാനുരാഗികളുടെ ചെലവിലുള്ള ഈ കോലാഹലങ്ങളെല്ലാം എന്ന ചോദ്യത്തിനുള്ള ഉത്തരം സ്വവര്‍ഗരതിക്കെതിരെയുള്ള സാമൂഹ്യവിലക്കുകള്‍ പൊളിക്കുവാനും അതിന് സാമൂഹ്യമായ അംഗീകാരം നല്‍കുന്നതിനും വേണ്ടിയയുള്ളതാണ് ഇവയെന്നല്ലാതെ മറ്റൊന്നുമല്ല. സ്വവര്‍ഗരതിക്ക് സാമൂഹ്യ അംഗീകാരം നല്‍കി കഴിയുന്നതോടെ ഈ രംഗത്തുള്ള വേലിക്കെട്ടുകളെല്ലാം തകരും. കലാലയങ്ങള്‍ക്കു പുറത്ത് വലവീശിയിരിക്കുന്ന സെക്‌സ് റാക്കറ്റുകളുടെ കഴുകക്കണ്ണുകള്‍ കൗമാരക്കാരായ ആണ്‍കുട്ടികളിലേക്കും തിരിയാന്‍ തുടങ്ങും. പള്ളിക്കൂടങ്ങളില്‍ നിന്നും മക്കള്‍ വരുന്നതുവരെ മനസ്സുരുകി പ്രാര്‍ഥിക്കുന്ന രക്ഷിതാക്കളുടെ ഗണത്തില്‍ കൗമാരക്കാരായ ആണ്‍കുട്ടികളുടെ അമ്മമാര്‍ക്കും അംഗത്വമെടുക്കേണ്ടി വരും. ഉത്തരവാദിത്തമേറ്റെടുക്കാതെയുള്ള ലൈംഗികതയും കുടുംബവും വ്യാപകമാവുന്നതോടെ പുതിയ തലമുറ മനോരോഗികളുടേയും സാമൂഹികദ്രോഹികളുടേയും 'കച്ചറക്കൂട്ട'ങ്ങളായിത്തീരും. എയിഡ്‌സിനേയും ഗൊണേറിയയേയും പോലെയുള്ള വ്യാധികള്‍ സമൂഹത്തില്‍ പടര്‍ന്നുപിടിക്കും. പിന്നെ നാശമായിരിക്കും; സര്‍വ്വത്രനാശം!
സ്വവര്‍ഗാനുരാഗം ഒരു അവകാശമല്ല; മനോവ്യതിയാനമാണത്. ചെറുപ്പത്തിലെ ജീവതസാഹചര്യങ്ങളില്‍ നിന്നാണ് പ്രസ്തുത വ്യതിയാനമുണ്ടായതെങ്കില്‍ അത് മാറ്റിയെടുക്കുക പ്രയാസകരമാണെങ്കിലും അസാധ്യമൊന്നുമല്ല. സ്വവര്‍ഗരതി നിയമവിധേയമാകുന്നതോടെ പ്രസ്തുത വ്യതിയാനത്തിലേക്ക് നയിക്കപ്പെടുന്ന ബാലമനസ്സുകളുടെ എണ്ണം വര്‍ധിക്കുകയാണ് ചെയ്യുക. അതുകൊണ്ട് തന്നെ മനോവ്യതിയാനികളായ ഏതാനും പേരുടെ അവകാശസംരക്ഷണത്തിനുവേണ്ടി സ്വവര്‍ഗരതിക്കെതിരെയുള്ള സാമൂഹ്യമായ വിലക്കുകള്‍ എടുത്തുകളയുന്നത് സമൂഹത്തിലെ ഭൂരിപക്ഷത്തിന്റെ ധാര്‍മികമായി ജീവിക്കുവാനും മാനസികാരോഗ്യമുള്ളവരായി മക്കളെ വളര്‍ത്തുവാനുമുള്ള അടിസ്ഥാന അവകാശത്തെയാണ് പ്രതികൂലമായി ബാധിക്കുന്നത്. നാടിനേയും നാട്ടുകാരേയും സ്‌നേഹിക്കുന്നവരെല്ലാം സ്വവര്‍ഗരതിക്കും സ്വവര്‍ഗരതിയെ നിയമവിധേയമാക്കുന്നതിനുമെതിരെ നിലകൊള്ളണമെന്ന് പറയുന്നത് അതുകൊണ്ടാണ്.
സ്വവർഗരതിക്ക് നിയമാംഗീകാരം നൽകിയത് പൊതുവെ സ്വാഗതം ചെയ്യപ്പെടുകയാണുണ്ടായത്. അതിനെതിരെയുള്ള സ്വരങ്ങള്‍ക്ക് ദിവസങ്ങള്‍ കഴിതോറും ശക്തി കുറഞ്ഞുവരികയാണ്. ബുദ്ധിജീവികളും സാംസ്‌കാരിക നായകന്മാരും അടങ്ങുന്ന പൊതുസമൂഹം സ്വവര്‍ഗരതിക്ക് നിയപരമായ അംഗീകാരം നല്‍കുന്നത് നല്ലാതാണന്ന പക്ഷത്താണ് . മതസംഘടനകള്‍ പോലും ഇക്കാര്യത്തില്‍ വേണ്ടത്ര ശക്തമായ പ്രതികരങ്ങള്‍ പുറപ്പെടുവിക്കുകയോ നടപടികളുമായി മുന്നോട്ടു പോവുകയോ ചെയ്തിട്ടില്ല. സ്വവര്‍ഗരതിക്ക് നിയമാംഗീകാരം നല്‍കുന്നതുകൊണ്ട് എന്താണ് കുഴപ്പമെന്ന് പൊതു സമൂഹത്തെ കൊണ്ട് ചോദിപ്പിക്കുന്ന രീതിയാലാണ് മുഖ്യാധാരാ മാധ്യമങ്ങളും ആനുകാലികങ്ങളുമെല്ലാം ഈ പ്രശ്‌നത്തെ സമീപിക്കുന്നത്. എന്തുകൊണ്ടാണ് സ്വവർഗാനുരാഗം നിയമപരമായി അംഗീകരിക്കുന്നത് അപകടകരമാവുന്നതെന്ന് സമഗ്രമായ പരിശോധനക്ക് വിധേയമാക്കുകയും അതിന്റെ ധാര്‍മിക-നൈതിക പ്രശ്‌നങ്ങളും നിയമപോരാട്ടത്തിന്റെ രാഷ്ടീയവും കൃത്യമായി അപഗ്രഥിക്കുകയും ചെയ്യുന്ന പഠനങ്ങളൊന്നും പുറത്തു വരികയോ ചർച്ച ചെയ്യപ്പെട്ടുകയോ ഉണ്ടായിട്ടില്ല. അത്തരം ചർച്ചകൾക്കൊന്നും മുഖ്യധാരാമാധ്യമങ്ങൾ സന്നദ്ധവുമല്ല. സ്വവര്‍ഗാനുരാഗീസംഘങ്ങള്‍ക്ക് പറയാനുള്ളതെന്തെന്ന് പഠിക്കുകയും അവയെ ധാര്‍മിക-നൈതിക മാനദണ്ഡങ്ങള്‍ പ്രകാരം അപഗ്രഥിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. സ്വവര്‍ഗരതിയുമായി ബന്ധപ്പെട്ട ധാര്‍മിക-നൈതികപ്രശ്നങ്ങളെ പൊതുസമൂഹത്തെ അറിയിക്കാതിരിക്കുന്നത് അടുത്ത തലമുറയോട് ചെയ്യുന്ന ഒരു മഹാ പാതകമായിരിക്കും. സ്വവര്‍ഗരതിയുടെ മാനവികതയും നൈതികതയും അതിന് നിയമാംഗീകാരം നേടിയെടുക്കുന്നതിന് വേണ്ടിയുള്ള കരുനീക്കങ്ങളുടെ രാഷ്ടീയവും സൂക്ഷ്മമായിതന്നെ അപഗ്രഥിച്ച് വരാന്‍ പോകുന്ന അപായത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കേണ്ടത് ഒരു ബാധ്യതയാണെണെന്ന് ഞാൻ കരുതുന്നു. അതിനു വേണ്ടിയുള്ള ശ്രമമാണ് ഇനിയുള്ള ദിവസങ്ങളിൽ ഈ പേജിലൂടെ നടത്താനാഗ്രഹിക്കുന്നത്.
സർവശക്തൻ സഹായിക്കട്ടെ, ആമീൻ.

Comments
Post a Comment